p

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇത്തവണയും പുതുവർഷം ആദിവാസി സമൂഹത്തോടൊപ്പം ആഘോഷിക്കും. ജനുവരി ഒന്നിന് സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിലായിരിക്കും അദ്ദേഹത്തിന്റെ പുതുവത്സരാഘോഷം.
രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടിക്ക് അദ്ദേഹം തുടക്കമിട്ടത്.

നാളെ രാവിലെ ഒൻപതിന് കോളനിയിലെത്തുന്ന അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ കേൾക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ നടപടികളെടുക്കുകയും ചെയ്യും. അതിനുശേഷം അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും രമേശ് ചെന്നിത്തല മടങ്ങുക