janadhuni

മലയിൻകീഴ് : ആനമൺ ജനധ്വനി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.രവീന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വിമുക്തി മിഷൻ കോഴിക്കോട് ബെഞ്ചമിൻ.എ.ജെ,ക്രൈസ്റ്റ് നഗർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി മാത്യു,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബുസജയൻ,എസ്.ആശ,ആർ.രജി,അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഫാദർ ജോഷി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.