പാറശാല : അയിര വെള്ളറാൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ധനു തീരുവാതിര മഹോത്സവവും ഏകാദശ രുദ്രയജ്ഞവും ജനുവരി 2 മുതൽ 8 വരെ തന്ത്രി മുഖ്യൻ തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലത്തിൽ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ജനുവരി 2 മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ മഹാഗണപതി ഹോമം,നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഐക്യമത്യഹോമം, അന്നദാനം, പ്രസാദശുദ്ധി ക്രിയകൾ, വാസ്തു ഹോമം, നവഗ്രഹ പൂജ, ഭസ്മാഭിഷേകം,സ്വയംവര പാർവ്വതി പൂജ,മൃത്യുഞ്ജയ ഹോമം,നവ കലശപൂജ, ഭഗവതിസേവ, സുദർശന ഹോമം, സായാഹ്ന ഭക്ഷണം, ഉമാമഹേശ്വര പൂജ,ധാര,പുഷ്പാഭിഷേകം,അഘോര ഹോമം,ശത്രുദോഷ നിവാരണം,സുകൃത ഹോമം,പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം,അഖണ്ഡനാമജപം,ശ്രീശനീശ്വരപൂജ, ശക്തിദോഷ നിവാരണം, ഏകാദശരുദ്ര കലശപൂജ, രുദ്ര ഹോമം, വസൂർധാര ഹോമം,ഏകാദശരുദ്ര കലശാഭിഷേകം, ഉച്ചപൂജ, അലങ്കാര ദീപാരാധന എന്നീ ക്ഷേത്ര പൂജാദി കർമ്മങ്ങൾ നടക്കും. 2ന് വൈകിട്ട് 8ന് ഭജന,3ന് വൈകിട്ട് 9ന് കുട്ടികളുടെ കലാപരിപാടികൾ, 4ന് വൈകിട്ട് 8ന് ഭജന, 5ന് വൈകിട്ട് 8ന് നൃത്ത സംഗീത നാടകം,6 ന് വൈകിട്ട് 8ന് തിരുവാതിരക്കളി തുടർന്ന് ഓട്ടൻതുള്ളൽ, 7ന് വൈകിട്ട് ഭജന എന്നിവ ഉണ്ടായിരിക്കും.