
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലും പട്ടിക വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കുന്നതിനായി സർക്കാർ നിയനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള വർണ്ണവ സൊസൈറ്റി (എ.കെ.വി.എസ്)യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ എ.പി.പി.എസ് ജനറൽ സെക്രട്ടറി ശശിധരൻ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മേഖല സർക്കാർ എസ്റ്റാബ്ളിഷ്മെന്റ് തന്നെയാണെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. അവരുടെ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിന് തടസമില്ലെന്ന് എസ്.എൻ.ഡി.പിയും എം.ഇ.എസും പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും പ്രൈവറ്റ് സ്ഥാപനമായതിനാൽ സംവരണത്തിന് നിയമമില്ലെന്ന് ഇനി പറയാനാവില്ലെന്നും ശശിധരൻ പറഞ്ഞു. എ.കെ.വി.എസ് സംസ്ഥാന പ്രസിഡന്റ് പി.ഇ വേണുഗോപാൽ,ജനറൽ സെക്രട്ടറി കെ.ജി പ്രസന്നകുമാർ,നേതാക്കളായ സജി തമ്പി തുടങ്ങിയവർ പങ്കെടുത്തു.