thee

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അനുമതി പ്രകാരം ആദ്യ ശിവഗിരി തീർത്ഥാടനം നടത്തിയ സംഘത്തിലെ അഞ്ച് അംഗങ്ങളുടെയും ഓർമ പുതുക്കലും ഇക്കുറിയുണ്ടായി. പി.കെ.ദിവാകരൻ, പി.വി.രാഘവൻ , കെ.എസ്.ശങ്കുണ്ണി, എം.കെ.രാഘവൻ, പി.കെ.കേശവൻ എന്നിവരുടെ ചിത്രങ്ങൾ പതിച്ച വലിയ ഫ്ളക്സ് ബോർഡാണ് വേദിയുടെ ഇടതു വശത്ത് സ്ഥാപിച്ചത്. അഞ്ചു പേരും ജീവിച്ചിരിപ്പില്ല.

1928-ൽ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ ഗുരുദേവൻ വിശ്രമിക്കുമ്പോഴാണ് വല്ലഭശേരി ഗോവിന്ദൻ വൈദ്യരും ടി.കെ കിട്ടൻ റൈറ്ററും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്താൻ ഗുരുദേവന്റെ അനുമതി തേടുന്നത്. തീർത്ഥാടനം വിജ്ഞാനപ്രദമാവണമെന്ന് പറഞ്ഞ ഗുരുദേവൻ , ശിവഗിരിയിൽ ചർച്ച ചെയ്യേണ്ട എട്ടു വിഷയങ്ങളും നിർദ്ദേശിച്ചു.1932 ഡിസംബർ 24 നാണ് പത്തനംതിട്ട ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ നിന്നും ആദ്യ തീർത്ഥാടന പദയാത്ര പുറപ്പെട്ടത്.