ptbjanmasatabdi

തിരുവനന്തപുരം: പി.ടി.ഭാസ്കരപ്പണിക്കരുടെ ജന്മശതാബ്ദി പ്രമാണിച്ച് 'മാനവികതയിൽ ഊന്നിയ വികസനം' എന്ന വിഷയത്തിൽ കെ.കെ.കൃഷ്ണകുമാർ ശതാബ്ദി പ്രഭാഷണം നടത്തി.മീഡിയ കൺട്രി വൈഡിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.ഡോ.എം.ആർ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.മീഡിയ കൺട്രിവൈഡ് ചെയർമാൻ എ.പ്രഭാകരൻ,ഡോ.വിളക്കുടി രാജേന്ദ്രൻ, ഡോ.എൻ.ബി.സുരേഷ്,ഡോ.ബൈജു,ഹരീഷ് കുമാർ,ടി.കെ.കൊച്ചുനാരായണൻ,ഡോ.സി.പി.അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ, മാദ്ധ്യമപ്രവർത്തകൻ ഇടപ്പഴഞ്ഞി രാധാകൃഷ്ണൻ, നടൻ കൊച്ചുപ്രേമൻ,കോൺഗ്രസ് നേതാവ് അഡ്വ.വി. പ്രതാപചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.