hi

കിളിമാനൂർ: ന​ഗരൂരിൽ ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് ഹൃദയവേദനയാൽ ഭാര്യയും മരിച്ചു. ന​ഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ.മണികണ്ഠൻ (60),ഭാര്യ എസ്.സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെതുടർന്ന് വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു തിരുവനന്തപുരം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ മണികണ്ഠൻ മരിച്ചത്. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് അധികം വൈകാതെ സീതയും ഹ‍ൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു. മക്കൾ:അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കൾ:രമേഷ്, ജ്യോതിഷ്, രാഹുൽ.