തിരുവനന്തപുരം: കേരളത്തിലുടനീളം സനാതന ധർമ്മത്തിന്റെ ഒരു ഉയിർത്തെഴുന്നേൽപ്പ് പ്രകടമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇതിനൊപ്പം ക്ഷേത്ര വിശ്വാസം പുനരുജ്ജീവിക്കപ്പെടുന്ന സാഹചര്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീകണ്ഠേശ്വരം ശാഖ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗീതാദ്ധ്യാപികയായ ജയലക്ഷ്മിയെ അദ്ദേഹം പൊന്നാടയണിയിച്ചു. ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ പി.രജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗവ.സംസ്‌കൃത കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി,ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ,ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ശ്രീവരാഹം വിജയൻ , ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറിമാരായ അഭിജിത്ത്, മാതൃസമിതി താലൂക്ക് പ്രസിഡന്റ് ബിന്ദു.എസ്,സെക്രട്ടറി ആശ,സമിതി അംഗങ്ങളായ സുനിൽകുമാർ,സജിത് മോഹൻ, ശാഖാ സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.