തിരുവനന്തപുരം: കേരളകൗമുദി ഡിസംബർ ഫെസ്റ്റിന്റെ മുഖ്യ സ്‌പോൺസർമാരെ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ ആദരിച്ചു. രാജധാനി ഗ്രൂപ്പിന് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നന്ദു ഉമ്മൻ രാജുവും ഡയറക്‌ടർ രേഷ്‌മ ബി.രമേശും പുരസ്‌കാരം ഏറ്റുവാങ്ങി. ഗോകുലം ഗ്രൂപ്സ് ഡെപ്യൂട്ടി ജനറൽ മാനേജർ ബി. ജിജി കുമാർ, ബാങ്ക് ഓഫ് ബറോഡ കേരള ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, ചുങ്കത്ത് ജുവലറി ജനറൽ മാനേജർ ഷാനവാസ് ഖാൻ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം വികസിപ്പിക്കുന്ന ടാല്റോപ്പ് ഡയറക്‌ടർ ആന്റ് സി.എം.ഒ അജീഷ് സതീശൻ, എസ്.കെ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്‌ടർ ശിവൻകുട്ടി, ട്രിവാൻഡ്രം മോട്ടോഴ്‌സ് ജനറൽ മാനേജർ ഓപ്പറേഷൻസ് മനോജ് ചന്ദ്രൻ, അമരാലയ ശ്രുശൂഷ ഫാർമ മാനേജിംഗ് ഡയറക്‌ടർ ഡോ.ശക്തി ബാബു, ഫാമിലി പ്ലാസ്‌റ്റിക് സീനിയർ മാനേജർ ഡെന്നി കുര്യാക്കോസ്, ഇന്ത്യൻ ഓയിൽ ചീഫ് മാനേജർ ബിജു, കെ.എസ്.ഇ.ബി ലെയ്‌സൺ ഓഫീസർ രാം മഹേഷ്, ടെക് പാർട്‌ണറായ ടെക്‌നോപാർക്ക് ടുഡേയ്‌ക്ക് വേണ്ടി രഞ്ജിത്ത്,വിവേക് എന്നിവരും പുരസ്‌കാരം മന്ത്രിമാരിൽ നിന്നു സ്വീകരിച്ചു.