camp

കിളിമാനൂർ:വാമനപുരം മുളമന വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പ് പുളിമാത്ത് എൽ.പി.എസിൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.ഈട്ടിമൂട് മോഹനന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഷാജികുമാർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് മെമ്പർ ജയചന്ദ്രൻ എച്ച് എം.രേഖ,ഗോപിക കൃഷ്ണൻ, ഹാരിസ്, പ്രോഗ്രാം ഓഫീസർ മഞ്ജു തുടങ്ങിയവർ സംസാരിച്ചു.