
കിളിമാനൂർ :പുളിമാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.പുളിമാത്ത് ഗവൺമെന്റ് എൽ.പി.എസ് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.രുഗ്മിണിയമ്മ,എസ്.ശിവപ്രസാദ്, ജനപ്രതിനിധികളായ ജി.രവീന്ദ്ര ഗോപാൽ,ടി.വി.ബീന,ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.