പാലോട്: എനർജി മാനേജ്മെന്റ് സെന്റർ കേരള, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവീസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കും.ജീവിത ശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഊർജ്ജ കിരൺ കാമ്പെയിനിന്റെ ഭാഗമായാണ് മത്സരം.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത മൊബൈലിലോ ക്യാമറയിലോ ചിത്രീകരിച്ച വീഡിയോകൾ മത്സരത്തിനയക്കാം.വീഡിയോകൾ മത്സരത്തിനായി മാത്രം ചിത്രീകരിച്ചതും, ദൃശ്യമാദ്ധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രദർശിപ്പിക്കാത്തവയും ആയിരിക്കണം. താലൂക്ക് അടിസ്ഥാനത്തിലാണ് മത്സരം.ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.2023 ജനുവരി 5ന് മുമ്പ് വീഡിയോ അയയ്ക്കണം. നെടുമങ്ങാട് താലൂക്കിലുള്ള മത്സരാർത്ഥികൾ വീഡിയോ അയയ്ക്കേണ്ട ഇ-മെയിൽ kisanservicesociety@ gmail.com ഫോൺ.94961 62438, 85474 49225