പാലോട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പ്രീമാരിറ്റൽ കൗൺസിലിംഗ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന് ഇക്ബാൽ കോളേജിൽ തുടക്കമായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.റസീന.കെ.ഐ അദ്ധ്യക്ഷത വഹിച്ചു.കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി.കോളേജ് സൂപ്രണ്ട് അസീന.എൻ,പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.സജീർ.എസ്,റഫീക്ക്,ധന്യശ്രീ,അറഫ തുടങ്ങിയവർ സംസാരിച്ചു.