മുടപുരം:മുട്ടപ്പലം ചിറ്റാരിക്കോണം ഗാന്ധിസ്മാരകം തെക്കേകോണം ശിവക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം 2 മുതൽ 6 വരെ നടക്കും.രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും.അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മൃത്യുഞ്ജയ ഹോമം തുടങ്ങിയ ചടങ്ങുകൾ എല്ലാ ഉത്സവ ദിവസങ്ങളിലും ഉണ്ടാകും.2ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 6 .45 ന് ആത്മീയ പ്രഭാഷണം,3 ന് രാത്രി 9 ന് തിരുവനന്തപുരം ജ്വാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം,4ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,രാത്രി 9ന് കരോക്കെ ഗാനമേള,5ന് രാവിലെ 11ന് നാഗരൂട്ട്,രാത്രി 8ന് കുങ്കുമാഭിഷേകം,9ന് തിരുവനന്തപുരം വേദവ്യാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം ,6 ന് രാവിലെ 9ന് സമൂഹപൊങ്കാല,11.30ന് ഭഗവാന്റെ തിരുന്നാൾ സദ്യ,വൈകിട്ട് 3.30ന് പറക്കെഴുന്നള്ളത്ത്,രാത്രി 10ന് തിരുവനന്തപുരം സെവൻ ടോൺസ് അവതരിപ്പിക്കുന്ന ഗാനമേള.