
തിരുവനന്തപുരം: ഒാൺലൈനിൽ ട്രഷറിയിൽ ഇതുവരെ നടന്നത് 5.13 ലക്ഷം ഇടപാടുകൾ. ജൂലായിൽ നടപ്പാക്കിയ ഒാൺലൈൻ സംവിധാനം ട്രഷറി ഇടപാടുകാർക്ക് ഏറെ സൗകര്യപ്രദമാകുന്നു. ഡിസംബറിലാണ് കൂടുതൽ ഇടപാടുകൾ നടന്നത്. 2.09ലക്ഷം. ജൂലായിൽ 48,160, ആഗസ്റ്റിൽ 72,884, സെപ്തംബറിൽ 71,108, ഒക്ടോബറിൽ 56,165, നവംബറിൽ 55,670 എന്നിങ്ങനെയാണ് കണക്കുകൾ.
ചെലാൻ അടയ്ക്കുമ്പോൾ ട്രഷറി രസീത് ബുക്കിൽ പകർപ്പ് സഹിതം എഴുതി ഒറിജിനൽ രസീത് ഇടപാടുകാരന് നൽകുന്നതായിരുന്നു രീതി. തുക ഓഫീസിലെ ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തും. അതത് ദിവസം ലഭിക്കുന്ന തുക ശീർഷകം നോക്കി ഓരോ ചലാനിൽ രേഖപ്പെടുത്തി ട്രഷറിയിൽ അടയ്ക്കും. ഒാൺലൈനിൽ പണമടയ്ക്കുമ്പോൾ ഇടപാടുകാരുടെ മൊബൈൽ നമ്പരിലേക്ക് രസീത് എസ്.എം.എസ് ആയി ലഭിക്കും. മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് രസീത് പ്രിന്റ് എടുത്ത് നൽകും. ക്യു.ആർ കോഡ്, യു.പി.ഐ പേമെന്റ് മുഖേന തുക അടയ്ക്കുമ്പോഴും ഇതേ രീതിയിൽ ഇ-ചലാൻ മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കും. യു.പി.ഐ 3,439, ക്യു.ആർ കോഡ് സ്കാൻ ചെയ്ത് 2,25,792, ബാങ്ക് ട്രാൻസ്ഫർ 2,83,834 എന്നിങ്ങനെയായിരുന്നു ആറു മാസത്തിനിടെയുള്ള ഇടപാടുകളെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. (വെബ്സൈറ്റ്: https://www.etreasury.kerala.gov.in)