നെയ്യാറ്റിൻകര: ആർ.ബി.ശ്രീകുമാർ വിമോചനസമിതി പാറശാല നിയോജകമണ്ഡലം സമ്മേളനം ധനുവച്ചപുരം ക്ഷീരഭവനിൽ ജി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ധനുവച്ചപുരം ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാറശാല നിയോജകമണ്ഡലം ചെയർമാനായി ആര്യങ്കോട് ഗോപാലകൃഷ്ണനേയും കൺവീനറായി ഇലിപ്പോട്ടുകോണം വിജയനേയും തിര‌ഞ്ഞെടുത്തു. ജനുവരി 14 - 15 തീയതികളിൽ ധനുവച്ചപുരം സുകുമാരന്റെ നേതൃത്വത്തിൽ പാറശാല മണ്ഡലത്തിൽ 6 ഇടങ്ങളിൽ സ്വീകരണം നൽകാൻ സമ്മേളനം തീരുമാനിച്ചു. അഡ്വ.ആർ.ടി.പ്രദീപ്, ചിലമ്പറ രാജൻ, കാരോട് പത്മകുമാർ, കിളിയൂർ ആൽബിൻ എന്നിവർ പങ്കെടുത്തു.