
ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെയും ജി.ഡി.പി.എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നിന്ന് തീർത്ഥാടന പദയാത്ര സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി നടയിൽ ഗോകുലം ഗോപാലൻ (ശ്രീ ഗോകുലം ഗ്രൂപ് ഓഫ് കമ്പനി) ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് (ജി.ഡി.പി.എസ്) സുകുമാരൻ, സെക്രട്ടറി പ്രസന്ന സുകുമാരൻ, ട്രഷറർ രമേശ് (കെ.എൻ.എസ്), ജോയിന്റ് സെക്രട്ടറി ഷീജ പ്രസന്നകുമാർ (മൈ ബ്യൂട്ടി), ബാബു (പോളച്ചിറ ധർമവേദി സമിതി അംഗം) വൈസ് പ്രസിഡന്റുമാരായ ലീല, തങ്കപ്പൻ, വിജയകുമാർ (ജി.ഡി.പി.എസ് സമിതി അംഗം), സുഗുണൻ മുല്ലശേരി (ജി.ഡി.പി.എസ് സമിതി അംഗം), ജില്ലാ പ്രസിഡന്റ് പ്രൊഫസർ പി. സുശീല, ദീപൻ (കേന്ദ്ര സമിതി അംഗം) തുടങ്ങിയവർ നേതൃത്വം നൽകി.