rajam-namboothiri

തിരുവനന്തപുരം : ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്നലെ ഉച്ചയോടെ പേരൂർക്കട ദർശൻ നഗർ 5 എ ലെയിൻ 554 'ഹരിത'ത്തിൽ ആയിരുന്നു അന്ത്യം. എൻ.എസ്.എസ് കോളേജ് മലയാളം പ്രൊഫസർ പരേതനായ പി.എൻ. ഗോപാലൻ നമ്പൂതിരിയാണ് ഭർത്താവ്.

സ്മൃതി പഥത്തിലൂടെ, തിരിഞ്ഞു നോക്കുമ്പോൾ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം നേ‌ടിയിട്ടുണ്ട്. തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി. സാജൻ, ജി. സജിത (ദേവകി വാര്യർ ട്രസ്റ്റ്), ദീപക് ജി .നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ) എന്നിവരാണ് മക്കൾ. മരുമക്കൾ: ബിന്ദു സാജൻ (ഡോക്കുമെന്ററി സംവിധായിക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക). സംസ്‌കാരം ഇന്ന് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ .