kovalam

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെയും യൂത്ത് മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു വാഴമുട്ടം കുന്നുംപാറ മഠത്തിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്കായി എല്ലാദിവസവും അന്നദാനം നടത്തുന്നു. കോവളം യൂണിയനിലെ എല്ലാ ശാഖകകളുടെയും സഹകരണത്തോടെയാണ് പ്രഭാത ഭക്ഷണം,ഉച്ചഭക്ഷണം,സായാഹ്ന ഭക്ഷണം എന്നിവ നൽകുന്നത്. ഇന്നലെ മൂന്നാം ദിവസത്തെ അന്നദാനത്തിന്റെ വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ ശിവാസ് വാഴമുട്ടത്തിന് നൽകി നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമല സുശീലൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ഗീതാമധു, ഡയറക്ടർ ബോർഡ് അംഗം കരുംകുളം പ്രസാദ്, മണ്ണിൽ മനോഹരൻ,സനിൽ വേങ്ങപൊറ്റ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റും ജില്ലായൂത്ത് മൂവ്മെന്റ് കൺവീനറുമായ മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി അരുമാനൂർ ദീപു,സുജിത്ത് വാഴമുട്ടം,ശ്രീകുമാർ,മനു പനപഴിഞ്ഞി, അനു രാമചന്ദ്രൻ,രാജേഷ് കണ്ണംകോട് വിഥിൻ പെരിങ്ങമല,വിഷ്ണു,ദിലീപ്,അജീഷ്,ബിനു,വനിതാസംഘം അംഗങ്ങളായ ഗിരിജ,ലീല, വിജയ ലക്ഷ്മി,ലത,ഗീത മുരുകൻ,റീജ തുടങ്ങിയവർ പങ്കെടുത്തു.