തിരുവനന്തപുരം: പത്രപ്രവർത്തകനും യു.എ.ഇ.യിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്ന കുളമുട്ടം അഷ്റഫ് അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ട്രിവാൻഡ്രം ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ കെ.എം.ജെ.സി പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. കുട്ടികൾക്കുള്ള ചികിത്സാസഹായം സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ കൈമാറും.പാലോട് രവി,ബീമാപള്ളി റഷീദ്,ചാന്നാങ്കര കബീർ, ഡോ.എസ്.അഹമ്മദ്,ശാസ്താന്തല സഹദേവൻ,അഷ്റഫ്,കലാപ്രം ബഷീർ ബാബു, ഫിറോസ് ഖാൻ,പീലി അഷറഫ് നാസർ,കിഴക്കേതിൽ ഇമാം ഹാജി,എ.എം.ബദറുദ്ദീൻ മൗലവി, മുഹമ്മദ് മായി എന്നിവർ സംസാരിക്കും.