
പൂവാർ: പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം 2022', എന്ന പേരിൽ വിളംബര ജാഥയോടെ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ.സി.കെ.വത്സല കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെനി എം.ഇസഡ് പ്രമേയവും, പ്രിൻസിപ്പൽ കരോളിൻ ലാസർ,കോസ്റ്റൽ സ്റ്റുഡന്റ് കൾചറൽ ഫോറം പ്രസിഡന്റ് ജെയ്സൺ ജോൺ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിൻസി അലോഷ്യസ്, വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭ ബിജു, മദർ പി.ടി.എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.