
നെയ്യാർഡാം: കേരളം ലഹരിക്ക് അടിമപ്പെട്ട് അധഃപതിച്ചുവെന്ന് റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ പറഞ്ഞു.ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ലഹരി പ്രതിരോധ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ ഡയറക്ടർ കള്ളിക്കാട് ബാബു അദ്ധ്യക്ഷത വഹിച്ചു.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,സാജു വെങ്ങാനൂർ,പൂവച്ചൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ,കള്ളിക്കാട് സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.അജിത്,ആര്യ ദേവൻ,യു.ടി.വിനിത,ഐ.എസ്.സുരേഷ് ബാബു,കെ.എൻ.അരുൺ,ഷീബ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.