rss

വെള്ളനാട്:രാഷ്ട്രീയ സ്വയം സേവക സംഘം നെടുമങ്ങാട് ജില്ലയുടെ ആഭിമുഖ്യത്തിൽ വെള്ളനാട് സാരാഭായി സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചയായി നടക്കുന്ന പ്രാഥമിക ശിക്ഷാ വർഗ്ഗിന്റെ സമാപന സമ്മേളനം പത്മശ്രീ വിശ്വനാഥൻ സ്മാരക പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു.ഐ.എച്ച് ക്യൂ ആർമി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്. എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.വർഗ് അധികാരി മഹാദേവൻ,ജില്ലാ സംഘചാലക് ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുന്നൂറിൽപ്പരം സ്വയം സേവകർ പരിശീലന ശിബിരം പൂർത്തിയാക്കി.