vnd

വെള്ളനാട്:വെള്ളനാട് പഞ്ചായത്ത്‌ പെണ്ണടയാളങ്ങൾ- സ്ത്രീ പദവി പഠനത്തിനായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്. രാജലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ബിന്ദു എസ്, കടുവാകുഴി ബിജുകുമാർ,അനിത.എസ്,കൊങ്ങണം ശ്രീകുമാർ,ആശമോൾ.എൽ, മെർലിൻ.എസ്.ബി,ടി.റോബർട്ട്‌,സുമം.വി.ജെ,സന്തോഷ്‌ കുമാർ.ജി, വെള്ളനാട് സി.ഡി.പി.ഒ,ഐ.സി.ഡി.എസ് സൂപ്പർവൈസർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ, ആശവർക്കർമാർ, അങ്കണവാടി വർക്കർമാർ,എസ്.ടി,എസ്.സി പ്രൊമോർട്ടർമാർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ,എന്യൂമറേറ്റർമാർ എന്നിവർ പങ്കെടുത്തു.