
തിരുവനന്തപുരം: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ദുഃഖാചരണം നടത്തുമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ അറിയിച്ചു.പള്ളികളിൽ ബാഹ്യമായ ആഘോഷങ്ങൾ ഒഴിവാക്കി.എന്നാൽ വിവാഹങ്ങളും കൂദാശാ അനുഷ്ഠാനങ്ങളും നടത്താം.പെരുന്നാളുകളിൽ പ്രദക്ഷിണം നടത്തുമ്പോൾ വാദ്യമേളങ്ങളും ഉച്ചഭാഷിണികളും ഒഴിവാക്കണം.8ന് പള്ളികളിൽ വിശുദ്ധ കുർബാനയും ധൂപപ്രാർത്ഥനയും നടക്കും.നാളെ രാവിലെ 7ന് പട്ടം സെന്റ്‌മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ ക്ലീമിസിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.കാതോലിക്ക ബാവായുടെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് പട്ടം മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ നാളെ നടത്താനിരുന്ന സ്‌നേഹവിരുന്നും റദ്ദാക്കി.