midhun

പാറശാല: ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.പരശുവയ്ക്കൽ ആലമ്പാറ മാണംകോണം എസ്.എം.ഭവനിൽ മിഥുൻ (19) ആണ് പിടിയിലായത് . പൊലീസ് സംഘത്തെക്കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ അര കിലോമീറ്ററോളം പിന്തുടർന്ന് ഓടിച്ചിട്ടുപിടിക്കുകയായിരുന്നു. സ്വന്തം വസ്തുവിൽവച്ച് ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തതുചോദ്യം ചെയ്തതിനാണ് കഞ്ചാവ് മാഫിയ സംഘം പരശുവയ്ക്കൽ സ്വദേശിയായ അജിയുടെ വീടാക്രമിച്ചത്. പത്ത് ദിവസത്തോളം പ്രതികൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം മിഥുൻ വീട്ടിൽ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീടുവളഞ്ഞ് പ്രതിയെ വലയിലാക്കുകയായിരുന്നു.