
ഉദിയൻകുളങ്ങര : കൊല്ലയിൽ ഗ്രാമപഞ്ചായത്ത് എയ്തുകൊണ്ടാൻകാണി വാർഡിൽ കുടുംബശ്രീ വാർഷികം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് നവനീത് കുമാർ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.താണുപിള്ള,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.ബൈജു,വാർഡ് മെമ്പർമാരായ ജ്യോതിഷ റാണി ടീച്ചർ,എം.മഹേഷ്,പഞ്ചായത്ത് സെക്രട്ടറി എസ്.ഒ.ഷാജി കുമാർ,സി.ഡി.എസ് ചെയർപേഴ്സൺ സുശീല,മുഖ്യ അതിഥി കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ അമൃത.ജി.എസ്,രമണി തുടങ്ങിയവർ പങ്കെടുത്തു.