p

തിരുവനന്തപുരം: ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇ - പോസ് മെഷീന്റെ മെല്ലെ പോക്ക് കാരണം കഴിഞ്ഞ ആഴ്ച റേഷൻ പലയിടത്തും മുടങ്ങിയിരുന്നു. ഇന്നലെ രാത്രി വരെ 77.36% പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കു കൂടി റേഷൻ ലഭ്യമാക്കാനാണ് തീയതി നീട്ടിയത്.

ഈ മാസവും സമയ ക്രമീകരണം ഉണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടു മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒന്നു വരേയും ബാക്കി ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 7 വരേയും റേഷൻ കടകൾ പ്രവർത്തിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരേയും 30, 31 തീയതികളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും മറ്റ് ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 7 വരേയും.