കൽപ്പറ്റ: ആദിവാസി പിന്നാക്ക കാർഷിക ജില്ലയായ വയനാടിനോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വയനാടൻ ചെട്ടി സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. അമ്മമാരും കുട്ടികളുമടക്കം നൂറു കണക്കിന് സമുദായാംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ എം .ബി .സി .എഫ് സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു. സമുദായ സംഘടനാ പ്രസിഡന്റ് കെ ,എൻ.വാസുതോട്ടാമുല അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജന.കൺവീനർ വിജയൻ മടക്കിമല മുഖ്യപ്രഭാഷണം നടത്തി. കെ. വേലായുധൻ, കെ .കെ. ദാമോദരൻ, സി .എം. ബാലകൃഷ്ണൻ, ഷീജ സതീഷ് എം ആർ .ചന്ദ്രശേഖരൻ, സി ബാലൻ, പി.ആർ. സുശീല, പി.ആർ രവീന്ദ്രൻ , എം .ബി. സി .എഫ് കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി രജനീകാന്ത് വളയനാട് തുടങ്ങിയവർ പ്രസംഗിച്ചു.