മാനന്തവാടി:ഇന്ത്യയിലെ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽ രത്ന ദേശീയ പുരസ്‌കാരം നേടിയ മാനന്തവാടി ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ് പി.ടി.ബിജു, ഡയറക്ടർമാർ , ജീവനക്കാർ, ക്ഷീരകർഷകർ എന്നിവർക്ക് കേരള കർഷകസംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ .എം .വർക്കി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , എം.റെജീഷ്, എൻ.എം.ആന്റണി, ടി.കെ.പുഷ്പൻ, എ.ഉണ്ണികൃഷ്ണൻ, പി.ആർ. ഷിബു, സി.കെ.പുരുഷോത്തമൻ, സംഘം പ്രസിഡന്റ് പി.ടി.ബിജു, സണ്ണി ജോർജ്, സംഘം സെക്രട്ടറി മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. ഏരിയ ട്രഷറർ വി.കെ.തുളസീദാസ് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് പി.ടി.ബേബി നന്ദിയും പറഞ്ഞു.