കല്ലോടി : എടവക ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി കലാകായിക മേള ' വർണക്കൂട്ട് ' പങ്കാളിത്തം കൊണ്ടും പ്രകടന മികവുകൊണ്ടും ശ്രദ്ധേയമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. സിനിമ തിരക്കഥാകൃത്തും സംവിധായികയുമായ ആതിര വയനാട് സമ്മാനദാനം നിർവഹിച്ചു.
ദീപ്തിഗിരി സെന്റ് തോമസ് ചർച്ച് സൺഡേ സ്‌കൂളിൽ നടന്ന കലാ-കായിക മേളയിൽ അറുപത് കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായ ആതിര വയനാടിനെ ' എടവക മികവ് ' പുരസ്‌കാരം നൽകി ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെൻസി ബിനോയി , ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, വാർഡ് മെമ്പർമാരായ ഗിരിജ സുധാകരൻ, എം.പി. വത്സൻ ,ഫാദർ ചാണ്ടി പൂനക്കാട്ട്, മൊയ്തീൻ ഉസ്താദ്, ജോർജ് ഇല്ലിമൂട്ടിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ശ്രുതി. കെ.വി , സുജാത. കെ , അങ്കണവാടി വർക്കർ എത്സമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.