കൽപ്പറ്റ: ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി .കെ .ഗോപാലന്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ ഐ.എൻ.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി .പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. കെ .കെ .രാജേന്ദ്രൻ, ഡിന്റോ ജോസ്, കെ .അജിത, പി .വിനോദ് കുമാർ, ഹർഷൽ കോണാടൻ, ആയിഷ പള്ളിയാൽ, കെ. സന്തോഷ്, ലത്തീഫ് മാടായി, രവിചന്ദ്രൻ, സജി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.