സുൽത്താൻ ബത്തേരി : നീലഗിരി എക്യുമെനിക്കൽ ഫോറത്തിന്റെനേതൃത്വത്തിൽ പന്തല്ലൂർ താലൂക്കിലെ അഞ്ച് സഭകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നാളെ കയ്യൂന്നി ഫാത്തിമ മാതാ പള്ളിയങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് എരുമട് നിന്ന് കയ്യൂന്നിയിലേക്ക് ക്രിസ്മസ് സന്ദേശറാലി നടക്കും .4.30ന് പൊതുസമ്മേളനം മലങ്കര ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്‌തേപാനോസ് ക്രിസ്മസ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്യും. ഫാ.വിൻസന്റ് കളപ്പുരക്കൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ ഇടവകകളുടെ കലാപരിപടികളും നടക്കും.
വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ.ബിജു പീറ്റർ, എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ.വിൻസന്റ് കളപ്പുരക്കൽ, കൺവീനർ മനോജ് വാഴച്ചാലിൽ, ഫാ.ജെയിംസ് വന്മേലിൽ എന്നിവർ പങ്കെടുത്തു.