കൽപ്പറ്റ: സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 'കൊവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ' സർവേ ജില്ലയിൽ തുടങ്ങി. കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളികൾ യഥാസമയം പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ഗുണം കണ്ടുവെന്ന് വിലയിരുത്തുന്നതിനും കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായി തിരിച്ചെത്തിയ ശേഷം മടങ്ങി പോകാൻ കഴിയാത്ത പ്രവാസി കളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്ന തിനുമാണ് സർവേ നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഫീൽഡ്തല ഉദ്യോഗസ്ഥരാണ് സർവേ ചെയ്യുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത 24 സാമ്പിളുകളിലാണ് സർവേ. ആദ്യഘട്ട വിവരശേഖരണം ഡിസംബറിലും രണ്ടാംഘട്ട വിവരശേഖരണം ജനുവരിയിലുമായി പൂർത്തീ കരിക്കും.