മുളളൻകൊല്ലി: സാമ്പത്തിക സാക്ഷരത യജ്ഞത്തിന്റ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു. ലീഡ് ബാങ്കിന്റെയും മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മുള്ളൻക്കൊല്ലി ക്ഷീരോത്പാ ദക സഹകരണ സംഘം ഹാളിലാണ് പരിപാടി. റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ തോമസ് മാത്യു, ജനറൽ മാനേജർ സെഡ്രിക് ലോറൻസ്, ഓംബുഡ്സ്മാൻ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.