കൽപ്പറ്റ: പ്രൊബേഷൻ പക്ഷാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന സെമിനാർ ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് സി.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ടും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തിൽ സബ് ജഡ്ജ് സി.ഉബൈദുള്ള ക്ലാസെടുത്തു. സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫീസി ന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രൊബേഷൻ ഒഫൻ ഡേഴ്സ് ആക്ട് 1958, അനുബന്ധ നിയമങ്ങൾ എന്നിവയെ സംബന്ധിച്ചും വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചും ബോധവത്ക്കരണം നൽകുന്നതിനാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ പ്രൊബേഷൻ ഓഫീസർ ടി.ഡി ജോർജ്ജുകുട്ടി, പ്രൊബേഷൻ അസി. മുഹമ്മദ് അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.