കൽപ്പറ്റ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തോടനുബന്ധിച്ച് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി മെമ്പർ പി .പി .ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ ഗിരീഷ് കൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ടി ജെ ഐസക് കെ കെ രാജേന്ദ്രൻ, പി വിനോദ് കുമാർ,കെ അജിത, ഡിന്റോ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, ആയിഷ പള്ളിയാൽ, ഹർഷൽ കോണാടൻ,കെ ശശികുമാർ, സന്തോഷ് കൈനാട്ടി, വീ നൗഷാദ്,സലിം കാരാടൻ ടി സതീഷ് കുമാർ, കെ പി സലീം ഇ സുനീർ, ഫാത്തിമ സുഹറ തുടങ്ങിയവർ പ്രസംഗിച്ചു.