പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ഉത്സവ നിധി സമാഹരണത്തിന് തുടക്കമായി. ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് വിജയൻ കുടിലിൽ എം ആർ നാരായണ മേനോനിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച സംഭാവന കൗണ്ടറിന്റെ ഉദ്ഘാടനവും നടന്നു. ഉത്സവാഘോഷ കമ്മറ്റി സെക്രട്ടറി വിക്രമൻ എസ് നായർ, എം ബി രാമകൃഷ്ണൻ, മോഹനൻ തൂപ്ര, പി ജി സുകുമാരൻ, അനീഷ ദേവി, എൻ വാമദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 1 മുതൽ 7 വരെയാണ് ഉത്സവം. പറയെടുപ്പ് ശനിയാഴ്ച നടക്കും. ജനുവരി 2 നാണ് കൊടിയേറ്റ്.