bus
മുത്തുമാരിയിലേക്കുളള ബസ് സർവീസ് ഒ. ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃശിലേരി: തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി മുത്തുമാരി പ്ലാമൂല മേഖലയിലുള്ളവരുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി ബസ് സർവീസ് ആരംഭിച്ചു. ഒ .ആർ .കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം .കെ .രാധാകൃഷ്ണൻ, വസന്തകുമാരി, ജയ, വി .വി .നാരായണ വാര്യർ, വി. വി .രാമകൃഷ്ണൻ, ബിജു, കുഞ്ഞു മോൻ, മോൻസി പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ വി ബേബി സ്വാഗതം പറഞ്ഞു.

പള്ളിക്കവല, പ്ലാമൂല, മുള്ളൻകൊല്ലി, കാട്ടിക്കുളം, മാനന്തവാടി റൂട്ടിലാണ് ബസ് സർവീസ് വരുന്നത്.