മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റിയിൽ പട്ടികവർഗ വിഭാഗക്കാർക്കുള്ള എ.ബി.സി.ഡി ക്യാമ്പ് ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പട്ടിക വർഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്. ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ക്യാമ്പിൽ പട്ടിക വർഗ വിഭാഗക്കാർക്ക് ആധികാരിക രേഖകൾ ഉറപ്പുവരുത്തും. രേഖകൾ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനുള്ള സേവനങ്ങളും നൽകുമെന്ന് ജില്ലാ കളക്ടർ എ.ഗീത അറിയിച്ചു.