പനമരം: ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ഹയർ സെക്കൻഡറി അദ്ധ്യാപകരായ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം സി.എച്ച്.സി ഹാളിൽ പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.സുബൈർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ പഠന വൈകല്യം, പരീക്ഷാ ഭയം, ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. വയനാട് ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിദഗ്ദൻ ഡോ. ഹരീഷ് കൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസി. കെ.കെ.ചന്ദ്രശേഖരൻ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ് ശ്യാൽ, പാലിയേറ്റിവ് ജില്ലാ കോ ഓർഡിനേറ്റർ സ്മിത, ഹെൽത്ത് ഇൻസ്‌പെക്ടർ ജോസി ജോസഫ്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ എ. ഹരി, എം.കെ .രാജേന്ദ്രൻ, എ.വി .രജീഷ് തുടങ്ങിയവർ പങ്കെടുത്തു.