കൽപ്പറ്റ: ജില്ലയിൽ പട്ടികവർഗ,തദ്ദേശഭരണ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന എൻജിനിയറിംഗ് വൈദഗ്ദ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് അക്രഡിറ്റഡ് എൻജിനിയർ /ഓവർസിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടിഐ. 35 വയസ് കവിയാത്ത പട്ടികവർഗ യുവതീ-യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവയുമായി ഡിസം. 29 ന് രാവിലെ 9 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 202232.