gaims
ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയ അലീന ആന്റോയും അമല പ്രസാദും

പേര്യ: ഹൈദരാബാദിൽ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ദേശീയ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ആലാറ്റിൽ സ്വദേശികളായ അലീന ആന്റോയ്ക്കും അമല പ്രസാദിനും സ്വർണനേട്ടം. ജൂനിയർ വനിതകളുടെ റോവിംഗ് കോക്സ്ഡ് ഫോർ വിഭാഗത്തിൽ അലീന ആന്റോ ഉൾപ്പെടുന്ന ടീമും ഡബിൾ സ്‌കൾ വിഭാഗത്തിൽ അമല പ്രസാദ് ഉൾപ്പെടുന്ന ടീമും കേരളത്തിനായി സ്വർണംനേടി. പേപ്പതിയിൽ ആന്റോ -സ്വപ്ന ദമ്പതികളുടെ മകളാണ് അലീന. അബിൻ, അൻസ്വാൻ എന്നിവർ സഹോദരങ്ങൾ. ഇടത്തട്ടേൽ പ്രസാദ് -ഷിജി ദമ്പതികളുടെ മകളാണ് അമല. കനോയിംഗ് താരമായ അനുഷ സഹോദരിയാണ്. ആലപ്പുഴ എസ്.ഡി.വി.ബി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുവരും.