മുളളൻകൊല്ലി: 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികൾക്ക് കുക്കർ വിതരണം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്റ മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സുധ നടരാജൻ, ജെസ്സി സെബാസ്റ്റ്യൻ, കെ.കെ ചന്ദ്രബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശരണ്യ രാജ്, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.