കൽപ്പറ്റ : പരിസ്ഥിതിലോല വിഷയത്തിൽ നിരുത്തരവാദപരമായ നടപടികളുമായി മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെയും വനംമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സി.എ.അരുൺ ദേവ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡിന്റോ ജോസ്, ഷിജു ഗോപാൽ, എബിൻ മുട്ടപ്പള്ളി, ഹർഷൽ കോന്നാടൻ, സജീവ് ചോമാടി, ജിനേഷ് വർഗീസ്, ജസ്വിൻ പി.ജെ, ഷഹീർ വൈത്തിരി, മുബാരീഷ് ആയ്യാർ, മുഹമ്മദ് ഫെബിൻ തുടങ്ങിയവർ പ്രസംഗിച്ചു.