സുൽത്താൻ ബത്തേരി : ഇക്കോ സെൻസിറ്റീവ് സർവേയിൽ ഉൾപ്പെടുത്തുന്നതിനായി ഇന്ന് മുതൽ ബത്തേരി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ക്യാമ്പുകൾ നടത്തുന്നു. 1,2,3 ഡിവിഷനുകൾ -ചെതലയം ആറാം മൈൽ ജനസേവന കേന്ദ്രം. 4,5 ഡിവിഷൻ പഴേരി വൈ.എഫ്.സി ക്ലബ്, 6,7,8,9 ഡിവിഷൻ കുപ്പാടി യുവരശ്മി ക്ലബ്, 10,11,14,15 ഡിവിഷൻ കോട്ടക്കുന്ന് വയോജന പാർക്ക്, 22,23,24 ഡിവിഷൻ ടൗൺ ഹാൾ. 32,33,34, 35 ഡിവിഷൻ ബീനാച്ചി മദ്രസ ഹാൾ. പ്രസ്തുത ഡിവിഷനുകളിൽ ഉൾപ്പെടാത്തവർക്കും നഗരസഭയുടെ ക്യാമ്പുകളിൽ പങ്കെടുത്ത് രേഖകൾ പരിശോധിക്കാം.