 
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഉജ്ജ്വല മാർച്ച്. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച്. കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് വിൽസൺ തോമസ് അദ്ധ്യക്ഷത വഹിച്ചു.ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതവും കെ.എൻ.ടി.ഇ.ഒ ജില്ലാ സെക്രട്ടറി ജോർജ് ബേബി നന്ദിയും പറഞ്ഞു. എഫ്.എസ്. എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി അംഗം എസ്.അജയകുമാർ,കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. ജെ.ബിനേഷ് എന്നിവർ പ്രസംഗിച്ചു. എ.കെ.രാജേഷ്, വി.എ.ദേവകി, എ.ടി.ഷൺമുഖൻ, എം.ദേവകുമാർ, കെ.ശാന്തമ്മ, കെ.ഷാജു എന്നിവർ നേതൃത്വം നൽകി.