കൽപ്പറ്റ: കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്‌മൈൽ കേരള' സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്ത 18 നും 55 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ആശ്രിതരായ വനിതകൾക്കാണ് വായ്പ ലഭിക്കുക. കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. വിവരങ്ങൾക്ക്: www.kswdc.org , ഫോൺ: 04935240025.