മാനന്തവാടി: വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന 'നിങ്ങൾക്കും സംരംഭകരാകം' പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സംരംഭകർക്ക് സെമിനാർ സംഘടിപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡന്റ് എ.കെ ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. ''വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും'' എന്ന വിഷയത്തിൽ മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർച്ചന ആനന്ദ്, ''ഫുഡ് സേഫ്റ്റി ലൈസൻസിംഗ്'' എന്ന വിഷയത്തിൽ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ പി. നിഷ, ''ബിൽഡിംഗ് റൂൾസ് നടപടിക്രമങ്ങൾ'' എന്ന വിഷയത്തിൽ ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ.എസ് രഞ്ജിത്, പി.ആർ.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച് റിസോഴ്സ് പേഴ്സൺ പി. കുഞ്ഞമ്മദ് തുടങ്ങിയവർ ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി വിജോൾ, ജോയ്സി ഷാജു, പനമരം വ്യവസായ വികസന ഓഫീസർ സി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.