മുള്ളൻകൊല്ലി : ക്രിസ്മസ് -ന്യൂഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മുള്ളൻകൊല്ലിയിൽ ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. പുൽപ്പള്ളി കേളക്കവല തെക്കേൽ വീട്ടിൽ ജോസഫ് (59), മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കൽ മണി (63) എന്നിവരെയാണ് സുൽത്താൻ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ വി.ആർ.ജനാർദ്ധനനും പാർട്ടിയും അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ചില്ലറ വിൽപ്പനയ്ക്കായി കർണാടകയിലെ ബൈരകുപ്പയിൽ നിന്ന് കൊണ്ടുവരികയായിരുന്നു.നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ് ഇരുവരും. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ഷാജി, പി.കെ.മനോജ്കുമാർ, വി.എ.ഉമ്മർ ,സിവിൽ എക്‌സൈസ് ഓഫീസർ ഇ.വി.ശിവൻ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.